Friday, May 22, 2009

സമസ്യാപൂരണങ്ങള്‍

കൃഷ്ണാ .....!

മേവാനായ്‌ ക്കൊതിയേറെയുണ്ടു തുളസിത്താരായി നിന്‍ ചേവടി -

പ്പൂവില്‍; കൃഷ്ണ! ഭവാന്റെ പൊന്‍മുരളിയായ്‌ നിശ്വാസമേല്ക്കാനുമേ

താവും ഭക്തിയൊടെന്നുമിക്കരയുഗം കൂപ്പുന്നൊരെന്നെബ് ഭവാ -

നാവിര്‍മ്മോദമനുഗ്രഹിച്ചു തവ തൃപ്പാദങ്ങളില്‍ ചേര്‍ക്കണേ.

വാഗ്ദേവി

ഭൂവെക്കാവ്യതരംഗമാലയണിയിക്കാനായി വെണ്‍താമര -

പ്പൂവില്‍ വാണിടുമംബികേ, തെളിയണേ നീയെന്റെ നാവില്‍ സ്സദാ.

ആവില്ലീസ്സവിധത്തെവിട്ടെവിടെയും പോകാനെനി; ക്കെന്നെ നീ -

യാവിര്‍മ്മോദമനുഗ്രഹിച്ചു തവ തൃപ്പാദങ്ങളില്‍ ചേര്‍ക്കണേ.

3 comments:

  1. നല്ല സുഖകരമായ ഒഴുക്ക്. ചിര പരിചിതമായ ചില കവിതയുടെ ഇടങ്ങളിലെ തണുപ്പ് വീണ്ടും അനുഭവപ്പെടുത്തിയതിന് നന്ദി. കൂടുതല്‍ ദീര്‍ഘകവിതകള്‍ പ്രതീക്ഷിക്കട്ടെ.
    http://hksanthosh.blogspot.com

    ReplyDelete
  2. നന്ദി സന്തോഷ്‌... ഇഷ്ടപ്പെട്ടു എന്നറിയുന്നതില്‍ സന്തോഷം... പഴയ കാലത്തേയ്ക്ക് ഒരു മടക്കയാത്ര നടത്താനുള്ള ശ്രമത്തിലാണ് ഞാന്‍... കൈവിട്ടുപോയ പലതും തിരിച്ചെടുക്കാന്‍ ...

    ReplyDelete
  3. Wonderful to see you post more and more... :)

    Some of the words I certainly need help with, as you know :)! But the plea, and the prayer were soothing, in the sense that I read it :)

    ReplyDelete