ഒരു മെഴുകുപോരാളിയായ്‌ദ്ദൈവമെന്നെയീ -
യവനിയുടെ പോര്‍ത്തട്ടിലേറ്റി
കവചമായുള്ളിലെ ഞാനെന്നഭാവവും
ചിരിയുടെ തുകിലാടയും നല്കി.
മുഖപടമണിഞ്ഞെത്തുമായിരം രൂപങ്ങള്‍
മുനവെച്ച വാക്കുകള്‍ ചിന്നി
വലതുമിടതും നിന്നു വെട്ടുന്നു കുത്തുന്നു
പൊരുതുന്നു ഞാനേകയായി.
എരിയുന്ന, കരയുന്നൊ, രുള്ളിന്റെ തേങ്ങലുകള്‍
പുറമേയ്ക്കയയ്ക്കാന്‍ വിടാതെ
തടയുന്നു ചടുല, മെന്നാത്മാഭിമാനമി -
ച്ചിരിയിന്‍ തുകില്‍ച്ചാര്‍ത്തില്‍ മൂടി.
ഉരുകുന്ന കരളിന്റെ ചൂടില്‍ പുറംചട്ട
കരിയാതെ, പൊഴിയാതിരിപ്പാന്‍
ഒരുപാടുകാലമായ്‌പ്പണിയുന്നു നിയതിയുടെ
ചരടിന്‍വലിക്കൊത്തു തുള്ളി.
അലയുന്നു ഞാനെന്നുമീയുദ്ധഭൂമിയില്‍
അലിവിന്‍ മരുപ്പച്ച തേടി
ചിറകറ്റൊരായിരം സ്വപ്‌നങ്ങള്‍തന്‍ വര്‍ണ്ണ -
ശബളാഭമാം ജഡം പേറി.
മുറിവേറ്റു പിടയുന്ന നേരത്തുമെന്നുള്ളി -
ലെരിയുന്നോരേചിന്ത മാത്രം
കവചങ്ങളാരുമേ ചുട്ടെരിച്ചീടാതെ
കരുതേണമന്ത്യംവരേയ്ക്കും.
Subscribe to:
Post Comments (Atom)
This has me floored, totally. No, not because of the excellent language, so pure and stately, that is used, but the intense and deep deep pain, that is so very tangible in this poem!
ReplyDeleteMy breath hurt, literally, through some lines [again, no, not because I have difficulty in reading Malayalam of such high standards :)], but because at the end of my reading, I find myself unmasked :)
Is that what the title means? Losing one's mask, and having to preserve it through the trials and tribulations of life? I read it that way :) And I hope I am not totally out of its universe, in meaning :P!
These lines, teacher, they tug at my heart, painfully:
എരിയുന്ന, കരയുന്നൊ, രുള്ളിന്റെ തേങ്ങലുകള്‍
പുറമേയ്ക്കയയ്ക്കാന്‍ വിടാതെ
തടയുന്നു ചടുല, മെന്നാത്മാഭിമാനമി -
ച്ചിരിയിന്‍ തുകില്‍ച്ചാര്‍ത്തില്‍ മൂടി.
And of course, the close:
കവചങ്ങളാരുമേ ചുട്ടെരിച്ചീടാതെ
കരുതേണമന്ത്യംവരേയ്ക്കും.
I've always wondered about the Kavacham thing. Does this have reference in any way to Karna's giving up his? Just wondering...:)
All in all, though I know I have not done any justice to it.. this is a beauty!
Thank you Usha for your appreciative words... feel great when they come from you...Actually without your prompting I would have never tried...
ReplyDelete['kavacham' means shield and 'kavachahara', one who wears it.]
to tell u the truth, I didn't understand the head or tail of it when I read it first...then something made me re-read it..Then I realised, my mind was wavering the 1st time around..bcos to fully comprehend this piece of writing it needs utmost concentration..
ReplyDeleteloved it..
and I came here on Usha mam's recommendation...am thankful to her :)
Thank you Praveen for your appreciation... and thanks to Usha also for her recommendation... I owe a lot to her because it was she who made me write again...
ReplyDeleteസാവിത്രി എന്താ പറയണ്ടേ ..... എനിക്ക് ഒരുപാടൊരുപാട് ഇഷ്ടമായി .
ReplyDelete"സമാനഹൃദയ നിനക്കായ് പാടുന്നു ..... "എനിക്ക് തോന്നിയത് അങ്ങിനെയാണ് .....
'ഉരുകുന്ന കരളിന്റെ ചൂടില്‍ പുറംചട്ടകരിയാതെ,
പൊഴിയാതിരിപ്പാന്‍ ഒരുപാടുകാലമായ്‌പ്പണിയുന്നു
നിയതിയുടെ ചരടിന്‍വലിക്കൊത്തു തുള്ളി. '
ഇനിയും പ്രതിക്ഷിക്കുന്നു .......
നന്ദി ഓമനേ...... ഇങ്ങനെയുള്ള പ്രോത്സാഹനങ്ങള്‍ കൂടിതല്‍ എഴുതാന്‍ പ്രചോദനം നല്‍കുന്നു.
ReplyDelete