Tuesday, May 26, 2009

ചില വര്‍ഷകാലകാഴ്ചകള്‍

ഇടവപ്പാതിയായി

മാനം കറുത്തു

മുല്ലയ്ക്ക് ചിരി അടക്കാന്‍ വയ്യ!



മഴയില്‍ അവസാനത്തെ മാങ്ങയും വീണു

അണ്ണാന്റെയും കിളികളുടെയും

കലഹവും തീര്‍ന്നു.



നനഞ്ഞ പൂച്ച

പതുങ്ങി അടുക്കളയില്‍ കയറി

തണുപ്പും വിശപ്പും അകന്നു.



വര്‍ഷസന്ധ്യ

സൂര്യന്റെ വിളറിയ മുഖം

പൊടുന്നനെ കാണാതായി.



രാത്രിമഴ

ചീവീടുകളുടെ സംഗീതം

പക്കമേളത്തില്‍ മുങ്ങിപ്പോയി.



ഈയ്യാംപാറ്റകള്‍ -

വെളിച്ചത്തിന്നെതിരെ

ചാവേറാക്രമണം!



4 comments:

  1. Beautiful beautiful pictures of the rain :)

    Each word picture a multi dimension one with the emotion soaking it :)

    Pure joy isn't it? Rains at edavappathi?

    Lovely lovely verse :)

    ReplyDelete
  2. Thank you Usha.....for the lovely words...:)

    ReplyDelete
  3. സാവിത്രി വര്‍ഷ സന്ധ്യ ഒരു സദ്യ തന്നെ ആയിട്ടോ . നന്നായിരിക്കുന്നു .

    ReplyDelete
  4. പൊടുന്നനെ കാണാതായി.
    എവിടാ...ആശംസകൾ

    ReplyDelete